Learning Course is designed to support learners. When you make a purchase through one of our links, we may receive an affiliate commission.

Kerala PSC Information Technology

Overview

പ്ലോട്ടിറ്റിന്‍റെ ഇൻഫർമേഷൻ ടെക്നോളജി എന്ന കോഴ്സിലേക്ക് സ്വാഗതം. കേരളാ പി എസ് സി നടത്തുന്ന പരീക്ഷകളിലെ ഇൻഫർമേഷൻ ടെക്നോളജിയോട് ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുമാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി എസ് സി പരീക്ഷയിൽ വളരെ കുറച്ച് ചോദ്യങ്ങളേ സാധാരണാ ഐ റ്റി വിഭാഗത്തിൽ നിന്നു വരുന്നുള്ളൂ എങ്കിലും പരീക്ഷയിലെ ഓരോ മാർക്കും വളരെ പ്രധാനമാണ്. ഈ കോഴ്സ് നിങ്ങൾക്ക് നിങ്ങൾ പൂർണ്ണമായ് ആസ്വധിക്കും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് മാത്രമല്ല നിങ്ങളുടെ അനുദിന ജീവിതത്തിലെ കമ്പ്യൂട്ടർ സമ്പന്ധമായ ജോലികൾ ചെയ്യുന്നതിനും ഇത് തീർച്ചയായും സഹായകമാണ്.

അതുപോലെ മുമ്പ് ചോദിച്ചുട്ടുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് തീർച്ചയായും നിങ്ങൾക്ക് ഗുണകരമാണ്.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കിയാൽ ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളെപ്പറ്റി ഒരു ധാരണ ലഭിക്കും. എങ്കിലും നമ്മൾ പഠിക്കുന്ന ചില വിഷയങ്ങൾ ചുവടെ കൊടുക്കുന്നു

കമ്പ്യൂട്ടറിന്റെ ആദ്യകാലവും ചരിത്രവും – ഇതിൽ കമ്പ്യൂട്ടറിന്റെ തുടക്കവും പരീക്ഷയിൽ ചോതിക്കാവുന്ന പല കണ്ടുപിടുത്തങ്ങളും അതിന്റെ ഉപജ്ഞാതാക്കളും ഉൾപ്പെടുത്തിയിരിക്കുന്നു

കമ്പ്യൂട്ടറിനെ എങ്ങനെയെല്ലാം വേർതിരിക്കാം – ഇന്ന് നമ്മൾ പേഴ്സണൽ കമ്പ്യൂട്ടർ എന്ന് പറയുന്നതുപോലെ കമ്പ്യൂട്ടറിനെ പല രീതിയിൽ വേർതിരിക്കാം. സെർവർ കമ്പ്യൂട്ടർ അതിന് ഒരു ഉദാഹരണമാണ്.

കമ്പ്യൂട്ടറിന്റെ അകത്തുള്ള ഹാർഡാവെയർ കമ്പോണന്റുകൾ -മദർബോർഡ്, സിപിയു, മെമ്മറി, ഡിസ്ക്, ഡ്രൈവ്, പവ്വർ സപ്പ്ളൈ, ഇൻപുട്ട് ആൻഡ് ഔട്പുട്ട് ഡിവൈസുകൾ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കാൻ ഈ ഭാഗം സഹായിക്കും

സോഫ്റ്റവെയർ, പ്രോഗ്രാമിങ്ങ് – കമ്പ്യൂട്ടർ ഹാർഡ്‌വെയറിനെ ഉപയോഗിക്കണമെങ്കിൽ സോഫ്റ്റ്‌വെയർ കൂടിയെ തീരൂ. ഈ സോഫ്റ്റെവെയർ പ്രോഗ്രാമിങ്ങ് ലാങ്‌വേജുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം – കമ്പ്യൂട്ടർ ഉപയോഗിക്കാൻ വ്യത്യസ്തതരം ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്ന് ലഭ്യമാണ്. പ്രചാരത്തിലുള്ള ഒന്നാണ് മൈക്രോസോഫ്റ്റ് വിൻഡോസ്

മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർപോയിന്റ് എന്നിവയുടെ ഉപയോഗം

ഇന്റർനെറ്റ് – ഇതിന്റെ ആദ്യകാലവും ഇപ്പോഴുള്ള ഉപയോഗങ്ങളും

നെറ്റ്‌വർക്കിങ്ങ് – കമ്പ്യൂട്ടറുകളുടെ ശ്രംഖലയെക്കുറിച്ചുള്ള ഒരു പഠനം

സൈബർ സെക്യൂരിറ്റി – സൈബർ ആക്രമണങ്ങളെ തടയുക എന്നത് ഇന്നത്തെ ഒരു വലിയ വെല്ലുവിളിയാണ്. സൈബർ സെക്യൂരിറ്റി ഉപയോഗിച്ചാണ് ഇത് തടയുന്നത്.

ലോജിക് ഗേറ്റ്സ്, നമ്പർ സിസ്റ്റം – ഇത് ബേസിക് ആയിട്ടുള്ള ഡിജിറ്റൽ സബ്ജക്ടാണ്.

ഈ കോഴ്സ് നിങ്ങൾക്ക് പൂർണപ്രയോജകരമാകട്ടെ എന്ന പ്രതീക്ഷയോടെ

ടീം പ്ലോട്ടിറ്റ്

Kerala PSC Information Technology

Reviews

John Doe
John Doe@username
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
John Doe
John Doe@username
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
John Doe
John Doe@username
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Scroll to Top